News India

വിവാഹാഭ്യർത്ഥന നിരസിച്ചതിന് കർണാടകയിൽ പതിനെട്ടുകാരിക്കുനേരെ ആസിഡ് ആക്രമണം

കർണാടകയിലെ ചിക്കബെല്ലാപുരയിൽ പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം.വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് പെൺകുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞത്. ഇരുപത്തിരണ്ടുകാരനായ ആനന്ദ് കുമാറാണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ അക്രമി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിക്ക് മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ് കുമാറിന്‍റെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.