പൗരത്വ ഭേദഗതിക്കെതിരയാ പ്രതിഷേധം: അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ മരിച്ചവരുടെ എണ്ണം 21 ആയി. പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹിയിലും കാണ്‍പൂരിലും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ജാമിയയിലെ പോലീസ് നടപടിയില്‍ അന്വേഷണം നടത്തണമെന്ന് സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്ത് വന്നു.