പാകിസ്താൻ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച BSF ജവാൻ നേരിട്ടത് കടുത്ത മാനസിക പീഡനം
ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ പാകിസ്താൻ കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. കസ്റ്റഡിയിലിരിക്കെ ജവാനെ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കിയെന്നാണ് വിവരം. പഞ്ചാബ് അതിർത്തിയിൽ നിന്നും പിടികൂടിയ ജവാനെ പാകിസ്താനിലെ വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് ആഴ്ചയോളം പാകിസ്താൻ കസ്റ്റഡിയിലുണ്ടായിരുന്ന ഷായെ കഴിഞ്ഞ ദിവസമാണ് ഇന്ത്യക്ക് വിട്ടുനൽകിയത്.