ക്വാറന്റെയിന്‍ ദിവസത്തെക്കുറിച്ചുള്ള അവ്യക്തത പരിഹരിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: മടങ്ങി വരുന്ന പ്രവാസികളുടെ സര്‍ക്കാര്‍ ക്വാറന്റെയിന്‍ ദിവസത്തെക്കുറിച്ചുള്ള അവ്യക്തത വേഗത്തില്‍ പരിഹരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. ആരോഗ്യ സേതു ആപ്പിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.