News India

ശശി തരൂരിന് പച്ചക്കൊടി കാട്ടി കോൺ​ഗ്രസ്; വിദേശപര്യടനത്തിൽ പങ്കെടുക്കാൻ പാർ‌ട്ടി അനുമതി

സർവകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശപര്യടനത്തിൽ പങ്കെടുക്കാൻ ശശി തരൂർ എംപിക്ക് കോൺ​ഗ്രസ് അനുമതി. ഇന്ത്യ പാക് സംഘർഷവും ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ നിലപാടും നയതന്ത്ര തലത്തിൽ വിശദമാക്കാനായാണ് വിവിധ സംഘങ്ങളെ കേന്ദ്രം അയക്കുന്നത്. തരൂർ ഉൾപ്പടെ നാല് എംപിമാർക്കാണ് വിദേശ സന്ദർശനത്തിന് കോൺ​ഗ്രസ് അനുമതി നൽകിയിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.