നമ്മൾ തിരിച്ചുവരും, പ്രതീക്ഷ കൈവിടാതെ ISRO ചെയർമാൻ; PSLV C61 ദൗത്യം പരാജയം
ഐഎസ്ആർഒയുടെ ഭൗമനിരീക്ഷ ഉപഗ്രഹമായ ഇഒഎസ്-09 വഹിച്ചുകൊണ്ടുള്ള പിഎസ്എൽവി സി-61 വിക്ഷേപണം പരാജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഇന്ന് (മെയ് 18) രാവിലെ 5.59നായിരുന്നു വിക്ഷേപണം. ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.