ക്രയോജനിക് സാങ്കേതികവിദ്യ വികസനത്തില്‍ നമ്പി നാരായണന്റെ പങ്ക് ചെറുത് -മുത്തുനായകം
തിരുവനന്തപുരം: ചാരക്കേസിന് ശേഷം അന്ന് ഐഎസ്ആർഒ ചെയർമാൻ സ്വീകരിച്ച നടപടികൾ അസ്വാഭാവികമെന്ന് വെളിപ്പെടുത്തി നമ്പിനാരായണന്റെ മേൽ ഉദ്യോഗസ്ഥനും എൽപിഎസ്സി ഡയറക്ടറുമായിരുന്ന ഡോ. എ.ഇ മുത്തുനായകം. ചാരക്കേസിൽ ശത്രുതാ മനോഭാവത്തോടെ നടപടികൾ തന്നെ അറിയിക്കുകയോ വകുപ്പ് തല അന്വേഷണം നടത്തുകയോ ചെയ്തില്ല. തന്നെ മറികടന്ന് ചെയർമാനായ കസ്തൂരിരംഗൻ താൻ അവധിയെടുത്തപ്പോൾ ജി മാധവൻനായരെ ഡയറകടറാക്കി. ഇന്ത്യയുടെ ക്രയോജനിക്ക് സാങ്കേതിക വിദ്യയിൽ നമ്പി നാരായണൻറെ പങ്ക് വളരെ ചെറുതെന്നെന്ന് മുത്തുനായകത്തിന്റെ വിമർശനം.