കേരളം ഉള്‍പ്പെടെയുള്ള സര്‍ക്കിളിലെ എല്ലാവരുടെയും ഫോണ്‍ കോളുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍
ന്യുഡൽഹി: കേരളം ഉള്‍പ്പെടുന്ന മൊബൈല്‍ സര്‍ക്കിളിലെ എല്ലാവരുടെയും ഫോണ്‍ കോളുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിവരങ്ങള്‍ സര്‍ക്കാര്‍ തേടി. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്‍പുള്ള ദിവസങ്ങളിലെ ഫോണ്‍ കോള്‍ വിവരങ്ങളും മൊബൈല്‍ കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടു.