ബുറെവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ടു
ചെന്നൈ: കേരളാ - തമിഴ്‌നാട് തെക്കന്‍ തീരപ്രദേശങ്ങളില്‍ ആശങ്കവിതച്ച ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തെ മാന്നാര്‍ കടലിടുക്കില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ടു. ഇതോടെ ചുഴലിക്കാറ്റ് ഭീതി അകലുകയാണ്. അതി തീവ്ര ന്യൂന മര്‍ദ്ദം ഇന്ന് രാത്രിയോടെ ന്യൂനമര്‍ദ്ദമായി മാറി കൂടുതല്‍ ദുര്‍ബലപ്പെടും.