പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എം.പിമാരുടെ ധര്‍ണ
ന്യൂഡല്‍ഹി: കാര്‍ഷിക വായ്പ മൊറട്ടോറിയത്തില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ യു.ഡി.എഫ്. എം.പി.മാരുടെ പ്രതിഷേധ ധര്‍ണ. രാഹുല്‍ഗാന്ധി ഒഴികെയുള്ള കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ ചൊവ്വാഴ്ച രാവിലെ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. അതേസമയം, യു.ഡി.എഫ്. എം.പിമാരുടെ ധര്‍ണ ഏകപക്ഷീയമായെന്ന് സി.പി.എം. എം.പി. എ.എം. ആരിഫ് പ്രതികരിച്ചു.