കർഷകരുടെ പാർലമെന്റ് ധർണ നാളെ; ജാഗ്രതയിൽ രാജ്യതലസ്ഥാനം
കർഷക സംഘടനകൾ നാളെ പാർലമെന്റ് ധർണ നടത്താനിരിക്കെ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഓരോ ദിവസവും 200 കർഷകർ ജന്തർമന്ദറിൽ പ്രതിഷേധത്തിന്റെ ഭാഗമാകും. അട്ടിമറി തടയാൻ കർഷക സംഘടനകൾ ധർണയിൽ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ മുൻകൂട്ടി പൊലീസിന് നൽകും.