മുംബൈയില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 28 ആയി
മുംബൈ: മുംബൈയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരണ സംഖ്യ 28 ആയി. മുംബൈ മലാഡിലും കല്യാണിലും പൂനെയിലും മതിലിടിഞ്ഞ് വീണ് അപകടമുണ്ടായി. കനത്ത മഴ തുടരുന്നതിനാല്‍ ഇന്ന് മുംബൈയില്‍ പൊതു അവധിയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് മുബൈയില്‍ രേഖപ്പെടുത്തിയത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ സ്തംഭിച്ചു.