അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയാര്‍ ഇമ്രാന്‍ ഖാന്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയാറെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആഗോളതലത്തില്‍ ഒറ്റപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയുടെ സാധ്യതകള്‍ തേടി പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്. ഷാങ്ഹായി സഹകരണ സമിതി ഉച്ചക്കോടി മുമ്പ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ നിലപാട് വ്യക്തമാക്കിയത്.