കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക അതിർത്തിയിൽ കർശന പരിശോധന
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെയും അധ്യാപകരെയും കർശന പരിശോധനക്ക് വിധേയരാക്കാൻ നിർദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി. അതിർത്തി ജില്ലകളിൽ പരിശോധന കടുപ്പിക്കും. ആർടിപിസിആർ പരിശോധന ഫലമില്ലാതെ ആർക്കും അതിർത്തി കടക്കാനാവില്ലെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.