മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വീണ്ടും ചൈന തടഞ്ഞു
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വീണ്ടും ചൈന തടഞ്ഞു. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് യു.എന്നില്‍ പ്രമേയം പാസാക്കാന്‍ കഴിഞ്ഞില്ല. ചൈനയുടെ നിലപാട് നിരാശ ജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു.