പുല്‍വാമ പരാമര്‍ശിക്കാത്തത് നേട്ടമെന്ന പാക് വാദം തള്ളി അമേരിക്ക
ന്യൂഡല്‍ഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച പ്രമേയത്തില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയത് നയതന്ത്ര വിജയമാണെന്ന പാകിസ്താന്റെ വാദം തള്ളി അമേരിക്ക. ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെന്ന് യു.എസ് സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു.