പാകിസ്താന് ഭീകരവാദികള്‍ അഫ്ഗാനിസ്ഥാനിലേക്ക് താവളം മാറുന്നു
ന്യൂഡല്‍ഹി: പാക് ഭീകരവാദികളുടെ പരിശീലനം അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കാബൂളിലെയും കാണ്ഡഹാറിലേയും ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീകര സംഘടനകള്‍ പരിശീലന കേന്ദ്രം മാറ്റിയത് എന്നാണ് സൂചന.