ചരിത്രം തിരുത്താന്‍ രാജസ്ഥാന് തയ്യാറായില്ല; മരുഭൂമിയില്‍ വെന്തുരുകി കോണ്‍ഗ്രസ് സ്വപ്നം
മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്താന്‍ ഇക്കുറിയും രാജസ്ഥാന് തയ്യാറായില്ല. ഇതോടെ തുടര്‍ ഭരണമെന്ന കോണ്‍ഗ്രസ് സ്വപ്നം മരുഭൂമിയില്‍ വെന്തുരുകി. 114 സീറ്റില്‍ വിജയിച്ച ബിജെപി മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിച്ച് തുടങ്ങി. സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് എംഎല്‍എമാരും തോറ്റു.