News India

എംപിമാരുടെ വിദേശപര്യടനം: കോൺ​ഗ്രസ് പട്ടികയിലില്ല, കേന്ദ്രം പുറത്തുവിട്ട പേരുകളിൽ ശശി തരൂരും

ഓപ്പറേഷൻ സിന്ദൂറും തുടർന്നുണ്ടായ നടപടികളും വിശദീകരിക്കാൻ കേന്ദ്രം വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിൽ ശശി തരൂരും. നേരത്തേ കോൺ​ഗ്രസ് നൽകിയ പട്ടികയിൽ ശശി തരൂർ എംപിയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ കേന്ദ്രം പുറത്തുവിട്ട പട്ടികയിൽ തരൂരും ഉണ്ടായിരുന്നു. കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിച്ചതായി തരൂരും വ്യക്തമാക്കിയിട്ടുണ്ട്. 7 സംഘങ്ങളെയാണ് കേന്ദ്രം അയക്കുന്നത്. ഇതിൽ ഒന്നിന്റെ ചുമതലയും കേന്ദ്രം തരൂരിന് നൽകിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.