ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
ന്യൂഡൽഹി: ISRO ചാരകേസ് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കാൻ സിബിഐക്ക് ജസ്റ്റിസ് ജെയിൻ സമിതി റിപ്പോർട്ട് കൈമാറി സുപ്രീം കോടതി. റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളെന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി വേണ്ടിവരുമെന്നും കോടതി. റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്നും റിപ്പോർട്ടിന്റെ ഒരു പകർപ്പ് കേന്ദ്ര സർക്കാരിന് നൽകാനും കോടതി നിർദേശം.