തോൽവിയിലും കരുത്ത് തെളിയിച്ച് തരൂർ; പ്രവർത്തകർക്കിടയിൽ സ്വീകാര്യത വർധിച്ചു
ഉറപ്പായും വിജയിക്കും എന്ന് വിശ്വസിച്ചല്ല ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. കോണ്‍ഗ്രസില്‍ തിരുവനന്തപുരം എംപി, മുന്‍ കേന്ദ്രമന്ത്രി എന്നതിനപ്പുറം രാജ്യത്താകമാനം വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ തരൂരിന് കഴിഞ്ഞു. അതാണ് തരൂരിന്റെ വിജയം.