2020ല്‍ ഈ വര്‍ഷം സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ പട്ടികയുമായി ടൈം മാഗസിന്
ന്യൂഡല്‍ഹി: ഈ വര്‍ഷം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ പട്ടിക ടൈം മാഗസിന് പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് നടന് ആയുഷ്മാന്‍ ഖുറാന, ഷഹീന് ബാഗിലെ പൗരത്വ നിയമ സമരത്തിന്റെ മുന്നണി പോരാളി ബില്‍ക്കിസ്, പ്രൊഫസര്‍ രവീന്ദ്ര ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാര്‍. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും പട്ടികയില്‍ ഉണ്ട്.