കര്‍ണാടക, ഗോവ രാഷ്ട്രീയ പ്രതിസന്ധിയെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം
ന്യൂഡല്‍ഹി: കര്‍ണാടക, ഗോവ രാഷ്ട്രീയ പ്രതിസന്ധിയെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. ഇരുസഭകളിലും നിന്ന് കോണ്‍ഗ്രസ് സംഘങ്ങള്‍ വാക്ക്ഔട്ട് നടത്തി. പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ധര്‍ണ നടത്തി. വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി, സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച മൊറട്ടോറിയം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.