കണ്ണൂർ സർവകലാശാല അസോ പ്രഫസർ നിയമനത്തിൽ നിയമോപദേശം തേടിയെന്ന് വി സി ഗോപിനാഥ് രവീന്ദ്രൻ
ഫാകൾട്ടി ഡവലപ്മെന്റ് പ്രോഗ്രാം കാലയളവ് അധ്യാപന കാലമായി പരിഗണിക്കാൻ കഴിയുമോ എന്നതിലാണ് നിയമോപദേശം. പ്രിയ വർഗിസിന്റെ അപേക്ഷയിലാണ് നിയമോപദേശം തേടിയതെന്നും സർവകലാശാലക്കെതിരേ മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുകയാണെന്നും വി സി മാധ്യമങ്ങളോട് പ്രതികരിച്ചു.