ഒമൈക്രോണിന്റെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം: വീണാ ജോർജ്
സംസ്ഥാനത്ത് 44 പേർക്ക് കൂടി ഓമൈക്രോൺ. ഇതോടെ ആകെ 107 പേർക്കാണ് ഓമൈക്രോൺ സ്ഥിരീകരിച്ചത്. വാക്സിൻ എടുക്കാത്തവർക്കായി നാളെയും മറ്റന്നാളും വാക്സിനേഷൻ യജ്ഞം നടത്തും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.