മൂവാറ്റുപുഴയിൽ സ്കൂൾ അസംബ്ലി നടക്കുന്നതിനിടെ കാർ പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്കൂൾ അസംബ്ലി നടക്കുന്നതിനിടയിൽ കാർ പാഞ്ഞുകയറി നിരവധി വിദ്യാർഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാണ് സംഭവം. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 13 കുട്ടികൾക്കും ഒരു അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളേയും അധ്യാപികയേയും കോലഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.