നടിയെ ആക്രമിച്ച കേസ് സർക്കാർ വാദത്തെ പരിഹസിച്ച് സാറാ ജോസഫും കെ അജിതയും
നടിയെ ആക്രമിച്ച കേസിൽ പ്രതിപക്ഷത്തിന് പിന്നാലെ സർക്കാരിനെ വിമർശിച്ച് ഇടത് ബന്ധമുള്ള സാംസ്കാരിക പ്രവർത്തകരും.മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.അതിജീവിതയ്ക്കൊപ്പമെന്ന സർക്കാർ വാദത്തെ പരിഹസിച്ച് സാറാ ജോസഫും കെ അജിതയും രംഗത്ത് വന്നു.