അഹല്യ ഫിൻഫോറെക്സിന്റെ വാർഷികാഘോഷം 'അഹം 2025' എന്ന പേരിൽ പാലക്കാട് നടന്നു
പ്രമുഖ ധനകാര്യ സ്ഥാപനമായ അഹല്യ ഫിൻഫോറെക്സിന്റെ വാർഷികാഘോഷം അഹല്യ ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്ഥാനമായ പാലക്കാട് അഹല്യ കാമ്പസിലെ പുനർജനി ഓഡിറ്റോറിയത്തിൽ നടന്നു. 'അഹം 2025' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ അഹല്യ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോക്ടർ വി.എസ് ഗോപാൽ മുഖ്യാതിഥി ആയിരുന്നു. അഹല്യ ഫിൻഫോറെക്സ് മാനേജിങ് ഡയറക്ടർ ഭുവനേന്ദ്രൻ, ഡയറക്ടർമാരായ ശ്രിയ വേണുഗോപാൽ, രാജേഷ് പുത്തൻവീട്, തോമസ് കെ.തോമസ് എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. സി.ഇ.ഒ മനോജ് ടോംസ് കമ്പനിയുടെ വളർച്ചയും ചെയർമാന്റെ പങ്കും വിശദീകരിച്ചു. ജീവനക്കാരുടെയും പ്രഫഷണൽ ടീമുകളുടെയും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ഭാവി പരിപാടികൾ അഹല്യ ഫിൻഫോറെക്സ് മാനേജിങ് ഡയറക്ടർ ഭുവനേന്ദ്രൻ വിശദീകരിച്ചു. ആരോഗ്യം,വിദ്യാഭ്യാസം, സാംസ്കാരികോന്നമനം തുടങ്ങിയവ ലക്ഷ്യമാക്കി ഡോക്ടർ വി.എസ് ഗോപാൽ, 2005-ൽ രൂപകല്പന ചെയ്തതാണ് അഹല്യ കാമ്പസ്.