മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം: സ്വർണക്കടത്ത് ബന്ധം ഇഡി അന്വേഷിക്കും
ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ സ്വർണക്കടത്ത് ബന്ധം എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. കേസിൽ പിടിയിലായവരെ ചുറ്റിപ്പറ്റി സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വൻ ശൃംഖല തന്നെ ഉണ്ടന്നാണ് പോലീസ് റിപ്പോർട്ട്. ബിന്ദുവിനെ തട്ടിക്കൊണ്ടു പോകുന്നതിൽ ഉണ്ടായിരുന്നവരിൽ പ്രധാന പ്രതിയ ഇപ്പോഴും ഒളിവിലാണ്.