ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം
ജലന്ധര്‍: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തില്ല. ഒമ്പത് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.സുഭാഷ് പറഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം വീണ്ടും ബിഷപ്പ് ഹൗസില്‍ എത്തിയേക്കും. അതേസമയം കന്യാസ്ത്രീയുടെ പരാതി വ്യാജമായതിനാലാണ് അറസ്റ്റ് ഉണ്ടാകാതിരുന്നതെന്ന് ബിഷപ്പ് ഹൗസ് അധികൃതര്‍ ന്യായീകരിച്ചു.