പാർക്കിങ്ങിനെച്ചൊല്ലി തർക്കം, യുവാക്കൾക്ക് നേരെ കാറിടിച്ച് കയറ്റാൻ ശ്രമിച്ചതായി പരാതി
തിരുവനന്തപുരം കിളിമാനൂരിൽ വാക്ക് തർക്കത്തിനിടെ യുവാക്കൾക്ക് നേരെ കാറിടിച്ച് കയറ്റാൻ ശ്രമിച്ചതായി പരാതി. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. വീടിന് മുന്നിൽ കാർ പാർക്ക് ചെയ്തത് വീട്ടുടമ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.