ബാർക്കോഴ കേസ്: എഡിറ്റ് ചെയ്ത സീഡി നൽകിയത് വിജിലൻസിനെന്ന് ബിജു രമേശ്
തിരുവനന്തപുരം: ബാർക്കോഴ കേസിൽ വ്യാജ സീഡി നൽകിയെന്ന വിവാദത്തിൽ പ്രതികരിച്ച് ബിജു രമേശ്. എഡിറ്റ് ചെയ്ത സീഡി നൽകിയത് വിജിലൻസിനാണ്. സീഡി എഡിറ്റ് ചെയ്തതാണെന്ന് നേരത്തെ മൊഴി നൽകിയിരുന്നു. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സീഡിയിൽ കൃത്രിമത്വം നടന്നുവെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്ന് ബിജു രമേശ് പറഞ്ഞു.