News Kerala

ബാര്‍ കോഴ കേസ്; മാണിക്കെതിരേ വ്യക്തമായ തെളിവുകളുണ്ടായിരുന്നെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം.മാണിക്കെതിരെ മതിയായ തെളിവുകളുണ്ടായിരുന്നെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആ അന്വേഷണറിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2015ലെ അന്വേഷണ റിപ്പോര്‍ട്ട് മാണിക്ക് ക്ലീന്‍ ചിറ്റ് നല്കിക്കൊണ്ടുള്ളത് ആയിരുന്നില്ല. ആ റിപ്പോര്‍ട്ട് പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു. റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ കൂട്ടുനിന്നവര്‍ക്കൊക്കെ സര്‍ക്കാരില്‍ നിന്ന് പാരിതോഷികം കിട്ടി. അങ്ങനെയുള്ളവരെ ഉന്നതസ്ഥാനത്തെത്തിക്കുന്ന നയമാണ് കേരളസര്‍ക്കാരിന്റേതെന്നും ജേക്കബ് തോമസ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.