ബിനീഷ് കോടിയേരിയുടെ ബിനാമികളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
ബംഗളുരു: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ബിനാമികളെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെൻറ് ഡയരക്ട്രേറ്റ്. ബിനീഷിനെയും അനൂപ് മുഹമ്മദിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും ശ്രമം നടക്കുന്നുണ്ട്. ബിനീഷിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.