കുട്ടികള്‍ക്ക് നവ്യാനുഭവമായി യൂത്ത് പാര്‍ലമെന്റ്
പാലക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രീയ വിദ്യാലയ സംഘാതന്‍ നടത്തിയ യൂത്ത് പാര്‍ലമെന്റ് അക്ഷരാര്‍ത്ഥത്തില്‍ പാര്‍ലമെന്റിന്റെ പുനരാവിഷ്കരണമായി. ലോക്സഭ, രാജ്യസഭ ടി.വി ചാനലുകള്‍ കുട്ടികളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് കുട്ടികളുടെ പ്രകടനമെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു.