വിജയ് ബാബുവിന്റെ അറസ്റ്റിന് ഊർജിത നീക്കം; പാസ്പോർട്ട് റദ്ദ് ചെയ്യാൻ പോലീസ്
യുവനടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ വിജയ് ബാബുവിനെതിരായ നീക്കം ശക്തമാക്കാനൊരുങ്ങി പോലീസ്. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദ്ചെയ്ത് നാട്ടിലെത്തിക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയ യുവതിയെ കണ്ടെത്താനും ശ്രമം നടക്കുന്നു.