വീടിന് തീപിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തിൽ ദുരൂഹത; വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് പരാതി
ഇടുക്കി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. ഈ മാസം പത്തിനാണ് ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട് പൂർണമായും കത്തി നശിച്ചിരുന്നു.