സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം. ആടൂർ മർത്തോമ്മ യൂത്ത് സെന്റർ, മൂന്ന് നാൾ നീളുന്ന സമ്മേളനത്തിന് വേദിയാകും. പിബി അംഗം എസ് രാമചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് കെ പി ഉദയഭാനു തുടരുമെന്നതാണ് സൂചന.