കാറ്റിന്റെ ആഘാതം കേരളത്തില്‍ ഉണ്ടാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: കാറ്റിന്റെ ആഘാതം കേരളത്തില്‍ ഉണ്ടാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഏറിയോ കുറഞ്ഞോ ആഘാതമുണ്ടാകും എല്ലാ സജ്ജീകരണവും തയ്യാറാണെന്ന് മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. കേരളത്തില്‍ ആദ്യം അനുഭവപ്പെടുന്നത് മഴയായിട്ടാകും. പിന്നീട് കാറ്റും മഴയും ഉണ്ടാകും. അഞ്ചാം തീയതി വരെ ബുറേവിയുടെ പ്രതിഫലനം തുടരുമെന്നും ശേഖര്‍ കുര്യാക്കോസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.