ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി അകലുന്നു
തിരുവനന്തപുരം: ഒരു പകലും രാത്രിയും കേരളത്തിൽ നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി അകലുന്നു. നാല് ദിവസം നീണ്ടു നിന്ന ശക്തമായ മഴയിൽ സംസ്ഥാനമെങ്ങും ദുരിതം പെയ്തിറങ്ങി. തീരദേശത്തും മലയോര മേഖലകളിലും അടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നു കൂടിയുണ്ടാകുമെങ്കിലും മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.