ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍ വിവാദം;മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണം - ചെന്നിത്തല
കൊല്ലം: ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍ വിവാദത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തേയും നേരിടാന്‍ താന്‍ തയാറാണ്. ഇ.എം.സി.സി അധികൃതര്‍ പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിച്ച ശേഷമാണ് തന്നെ കണ്ടതെന്ന ഇ.പി ജയരാജന്റെ ആരോപണം തെറ്റാണ്. ഇ.എം.സി.സിയുമായുള്ള കരാര്‍ പൂര്‍ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ പൂന്തുറയില്‍ സത്യാഗ്രഹം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.