ദത്ത് നടപടികളിൽ വീഴ്ച സംഭവിച്ചതായി വനിത ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്
ദത്ത് വിവാദത്തിൽ വകുപ്പ് തല അന്വേഷണം പൂർത്തിയായി. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി വി അനുപമയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഉടൻ മന്ത്രി വീണ ജോർജിന് റിപ്പോർട്ട് കൈമാറും. ദത്ത് നടപടികളിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.