ആറ്റിങ്ങലിൽ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി പെൺകുട്ടിയോട് മാപ്പ് ചോദിച്ചെന്ന് കുട്ടിയുടെ അച്ഛൻ
ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് മാപ്പ് ചോദിച്ചെന്ന് കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ. മകളോടാണ് ക്ഷമ ചോദിച്ചത്. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് പോലീസ് മേധാവി ഉറപ്പ് നൽകിയെന്നും ജയചന്ദ്രൻ പറഞ്ഞു.