കോൺഗ്രസിലെ 97 നേതാക്കൾക്കെതിരെ അച്ചടക്ക നടപടി
നിയമസഭാ തെരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ കോൺഗ്രസിലെ 97 നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുമായി കെപിസിസി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിച്ച അഞ്ച് മേഖലാ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.