ഡോളർ കടത്തു കേസ്: സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്ററംസ് ചോദ്യം ചെയ്തു
ഡോളർ കടത്തു കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്ററംസ് സംഘം ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തു. വെള്ളിയാഴ്ച നാലുമണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യൽ. മുമ്പ് മൂന്നുതവണ ഹാജരാകാൻ കസ്റ്റംസ് സ്പീക്കറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം പോയിരുന്നില്ല. ഇതാദ്യമാണ് സ്പീക്കർ സ്ഥാനത്തുള്ള ഒരാൾ ഇത്തരമൊരു കേസിൽ ചോദ്യം ചെയ്യലിന് വിധേയമാവുന്നത്.