തിരുവല്ലയിൽ വെള്ളക്കെട്ടിൽ വീണ് വയോധികന് ദാരുണാന്ത്യം
അമിച്ചകരി വലിയ വീട്ടിൽ പറമ്പിൽ രവീന്ദ്ര പണിക്കർ ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് രവീന്ദ്ര പണിക്കർ രണ്ട് ദിവസം മുമ്പ് മകന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.