ഇഎംസിസി കരാര്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് മന്ത്രി ഇ.പി ജയരാജന്‍
കണ്ണൂര്‍: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് മന്ത്രി ഇ.പി ജയരാജന്‍.വിവാദത്തിന് പിന്നില്‍ ബ്ലാക്ക് മെയില്‍ പൊളിറ്റിക്‌സ് ആണെന്ന് ജയരാജന്‍ പറഞ്ഞു. ചെന്നിത്തലയെ കണ്ടശേഷമാണ് ഇഎംസിസി പ്രതിനിധികള്‍ തന്നെ വന്ന് കണ്ടത്.കമ്പനിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം.ഇംഎംസിസിയുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ല.കരാറുണ്ടാക്കിയെന്ന പിആര്‍ഡി വാര്‍ത്താക്കുറിപ്പ് പരിശോധിക്കണം.വ്യവസായത്തിനായി ആര്‍ക്കും പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കാമെന്നും ഇപി ജയരാജന്‍ പറഞ്ഞു.