പണിമുടക്ക്: മത്സ്യബന്ധന മേഖലയെ ബാധിച്ചു, കോടികളുടെ നഷ്ടം
കൊല്ലം: പണിമുടക്ക് മത്സ്യബന്ധന മേഖലയെ ബാധിച്ചു. മത്സ്യവിപണനം സാധ്യമാകാത്തതിനാല്‍ നൂറ് കണക്കിന് വള്ളങ്ങള്‍ ഹാര്ബറിലെത്താതെ കടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ ഉണ്ടായിരിക്കുന്നത്.