യുഎപിഎ കേരളത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത്: എം.പി വീരേന്ദ്രകുമാര്‍ എം.പി
കോഴിക്കോട്: യു.എ.പി.എ കരിനിയമം കേരളത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പി. വിലയിരുത്തി യുക്തമായ തീരുമാനം എടുക്കുമെന്ന് കരുതുന്നു. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതൃകയാവണം. തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. തിരുത്താന്‍ തയ്യാറാവുമെന്ന് കരുതുന്നുവെന്നും എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ലെന്നും എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു.