പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് സ്റ്റേ
കൊച്ചി: കവി പ്രഭാവര്‍മക്ക് ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിന് ഹൈക്കോടതി സ്റ്റേ. ഭഗവാന് കൃഷ്ണനെ വര്ണ്ണിക്കുന്നയാള്ക്കാണോ, കുറ്റാരോപിതനായി വ്യാഖ്യാനിക്കുന്നയാള്ക്കാണോ അവാര്‍ഡ് സമ്മാനിക്കേണ്ടതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി. പ്രത്യേക കൃതിക്കല്ല സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞെങ്കിലും കോടതി അത് പരിഗണിച്ചില്ല.